Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂടാളിയിൽ വിശ്രമിച്ച്​...

കൂടാളിയിൽ വിശ്രമിച്ച്​ യാത്ര തുടരാം

text_fields
bookmark_border
കണ്ണൂർ: വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു. കൂടാളി-ചാലോട് റോഡിൽ കൊയ്യോടൻ ചാലിലാണ് ടേക്ക് എ ബ്രേക്ക് വരുന്നത്. 20 ലക്ഷം ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ അവസാന ഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ജലസേചന വകുപ്പ് വിട്ടുനൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഒറ്റനില കെട്ടിടമാണ് നിർമിച്ചത്. നാല് ശുചിമുറിയും ഒരു മൂത്രപ്പുര ബ്ലോക്കുമാണ് സജ്ജീകരിച്ചത്. ശുചിമുറികളിൽ ഒരെണ്ണം ഭിന്നശേഷി സൗഹൃദമാണ്. ഇതോടൊപ്പം ഇവിടെ കഫ്‌റ്റീരിയയും ആരംഭിക്കും. കണ്ണൂർ വിമാനത്താവളത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും മറ്റുള്ളവർക്കും ഈ സൗകര്യം ഒരുപോലെ ഉപകാരപ്പെടും. പ്രവൃത്തി പൂർത്തിയാക്കി ടേക്ക് എ ബ്രേക്ക് കെട്ടിടം ഉടൻ നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഷൈമ പറഞ്ഞു. പടം -take a break koodali കൂടാളി പഞ്ചായത്ത് കൊയ്യോടൻ ചാലിൽ നിർമിക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story