Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:38 AM IST Updated On
date_range 25 Jun 2022 5:38 AM ISTവിജയാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ . നൂറ് ശതമാനം വിജയം നേടിയ മുഴുവൻ കുട്ടികളെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ഷമീമ മെഡലും ഉപഹാരവും നൽകി ആദരിച്ചു. കൗൺസിലർ അഷ്‌റഫ് ചിറ്റുള്ളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. സുനിത, പ്രധാനാധ്യാപകൻ കെ.പി. അബ്ദുൽ നസീർ, പി.ടി.എ വൈസ് പ്രസിഡന്റ് എം.സി. അബ്ദുൽ ഖല്ലാക്ക്, എസ്.ആർ.ജി കൺവീനർ സത്താർ, സീനിയർ അസി. സുപ്രിയ, എസ്.എം.സി ചെയർമാൻ ഫവാസ്, എം.പി.ടി.എ പ്രസിഡന്റ് അനീസ എന്നിവർ സംസാരിച്ചു. photo: city vijayolsavam ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയാഘോഷത്തിൽ പങ്കെടുത്തവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story