Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:37 AM IST Updated On
date_range 25 Jun 2022 5:37 AM ISTമീന്തുള്ളിയിലും രാജഗിരി ഇടക്കോളനിയിലും കാട്ടാനയുടെ പരാക്രമം
text_fieldsbookmark_border
ചെറുപുഴ: മീന്തുള്ളി റവന്യൂവിലും രാജഗിരി ഇടക്കോളനിയിലും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. റവന്യൂവില്‍ സോളാര്‍വേലി തകര്‍ന്നുകിടന്ന ഭാഗത്തുകൂടെ കല്ലുകയ്യാല തകര്‍ത്താണ് ആനയെത്തിയത്. വീടുകള്‍ക്ക് സമീപത്തുവരെയെത്തി വാഴകളും തെങ്ങും ചവിട്ടി നശിപ്പിച്ചു. കര്‍ണാടക വനാതിര്‍ത്തി കടന്നെത്തുന്ന ആനകളെ തടയാന്‍ പ്രദേശത്ത് സ്ഥാപിച്ച സോളാര്‍ വേലി പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്. ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയില്ലാത്തതും കാട്ടാനകള്‍ക്ക് എത്താന്‍ എളുപ്പമാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാജഗിരി ഇടക്കോളനിയില്‍ എത്തിയ കാട്ടാനകള്‍ വാഴയും കപ്പയും ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിച്ചിരുന്നു. ഒരുവീടിന് നേരെയും അക്രമമുണ്ടായി. ഈ വീട്ടില്‍ ആൾത്താമസമുണ്ടായിരുന്നില്ല. കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
