Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:39 AM IST Updated On
date_range 24 Jun 2022 5:39 AM ISTസമ്മാനം വിതരണം ചെയ്തു
text_fieldsbookmark_border
എടക്കാട്: എടക്കാട് നന്മ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഗമം പലിശരഹിത അയൽക്കൂട്ടായ്മ അംഗങ്ങൾക്കിടയിൽ നടത്തിവരുന്ന പുരയിടകൃഷി നാലാം വർഷ പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. മുഴപ്പിലങ്ങാട് കൃഷിഭവൻ ഓഫിസർ ടി. ഷീബ, റിട്ട. ജില്ല കൃഷിവകുപ്പ് ഡയറക്ടർ എം.കെ. അബ്ദുറഹ്‌മാൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. അബ്ദുൽറഹീം, അബ്ദുന്നാസിർ എന്നിവർ സംസാരിച്ചു. ആവശ്യമായ പച്ചക്കറികൾ വിഷരഹിതമായി വീടുകളിൽ തന്നെ വിളയിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യംവെച്ച് കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന പദ്ധതിയാണ് സംഗമം പുരയിടകൃഷി. ഫോട്ടൊ: edak t sheeba റിട്ട. ജില്ല കൃഷി വകുപ്പ് ഡയറക്ടർ ടി. ഷീബ വിതരണോദ്ഘാടനം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story