Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യാമ്പലം ബീച്ച്​ ...

പയ്യാമ്പലം ബീച്ച്​ ക്ലീനാകും

text_fields
bookmark_border
മാലിന്യം നീക്കൽ പുരോഗമിക്കുന്നു പടം -payyambalam cleaning - കണ്ണൂർ: നിരവധി പരാതികൾക്കൊടുവിൽ പയ്യാമ്പലത്തെ മാലിന്യം നീക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ്​ പയ്യാമ്പലം ബീച്ചിലെ മാലിന്യംനീക്കൽ പ്രവൃത്തി​ തുടങ്ങിയത്​. കുടുംബശ്രീ വളന്റിയർമാരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കുന്നത്​​. വ്യാഴാഴ്​ച അറുപതോളം വളന്റിയർമാർ ശുചീകരണത്തിന്​ നേതൃത്വം നൽകി. ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ചതിനുശേഷം ക്ലീൻ കേരള കമ്പനി വഴി നീക്കം ചെയ്യും. ശുചീകരണ പ്രവൃത്തികൾ വെള്ളിയാഴ്​ചയും തുടരും. പയ്യാമ്പലം ബീച്ചിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനനും ഡി.ടി.പി.സി അധികൃതരും നേരത്തെ പ്രദേശം സന്ദർശിച്ചിരുന്നു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഡി.ടി.പി.സിയുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുമുള്ള നടപടിസ്വീകരിക്കുമെന്ന്​ മേയർ അന്ന്​ അറിയിച്ചിരുന്നു. റോഡരികിൽ സ്ഥിതി ചെയ്യുന്ന തട്ടുകടകളും മറ്റും സന്ദർശിച്ച അധികൃതർ,​ ഇവർക്ക്​ ശുചിത്വം പാലിക്കുന്നതു സംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നു. കുട്ടികളുടെ പാർക്കും തുറന്ന സാഹചര്യത്തിൽ ബീച്ചിൽ മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്​ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തിക്ക്​ തുടക്കമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story