Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:28 AM IST Updated On
date_range 23 Jun 2022 5:28 AM ISTവിമൻ ഡെലിവറി എക്‌സിക്യൂട്ടിവ്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന 'സങ്കൽപ്' നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ വിമൻ ഡെലിവറി എക്‌സിക്യൂട്ടിവ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. പ്രായപരിധി 18നും 45 നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടാകണം. വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ: 0490 2344419, 9495995419. ജില്ല സമ്മേളനം ജൂലൈ 13ന് കണ്ണൂർ: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ജൂലൈ 13ന് സാധു കല്യാണ മണ്ഡപത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം വൈകീട്ട് മൂന്നിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ അസോ. ജില്ല പ്രസിഡന്‍റ് പി. ജോയ്, ജില്ല ജനറൽ സെക്രട്ടറി ജോയിസ് തോമസ്, പി. ഉമ്മർ, എം.എം. രമേശൻ, സി.എം. മെഹബൂബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story