Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:28 AM IST Updated On
date_range 23 Jun 2022 5:28 AM ISTപി. രാമകൃഷ്ണൻ സ്മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തലശ്ശേരി: വാഗ്മിയും പത്രാധിപരും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന പി. രാമകൃഷ്ണന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ജില്ലയിലെ മാധ്യമ പ്രവർത്തകർക്കുള്ള അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല അന്വേഷണാത്മക വാർത്ത ഫീച്ചറിന് 11,111 രൂപയും ശിൽപവും പ്രാദേശിക ചാനലുകളിൽ വന്ന ഏറ്റവും നല്ല വാർത്ത ക്ലിപ്പിങ്ങിന് 5555 രൂപയും ശിൽപവുമാണ് അവാർഡ്. ഫീച്ചറുകളുടെ മൂന്ന് കോപ്പികൾ താഴെ കാണുന്ന വിലാസത്തിൽ ജൂലൈ 20 നകം അയക്കണം. ഉസ്മാൻ പി. വടക്കുമ്പാട്, നിഷാനാസ്, മൊട്ടമ്മൽ, പഴശ്ശി ക്വാർട്ടേഴ്സിന് സമീപം, കൂത്തുപറമ്പ്, കണ്ണൂർ -670643. ചാനലുകളിൽ വന്ന വാർത്ത ക്ലിപ്പുകൾ 9400454144 എന്ന വാട്സ്ആപ് നമ്പറിലും അയക്കണം. പി. രാമകൃഷ്ണന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 14ന് തലശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് തലശ്ശേരി ജവഹർ കൾചറൽ ഫോറം ചെയർമാൻ കെ. ശിവദാസൻ അറിയിച്ചു. ഫോൺ: 9400451864. .......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story