Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ യോഗ ഒളിമ്പ്യാഡ്:...

ദേശീയ യോഗ ഒളിമ്പ്യാഡ്: സ്വർണ മെഡൽ ജേതാക്കൾക്ക് സ്വീകരണം

text_fields
bookmark_border
ദേശീയ യോഗ ഒളിമ്പ്യാഡ്: സ്വർണ മെഡൽ ജേതാക്കൾക്ക് സ്വീകരണം
cancel
കണ്ണൂർ: ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ സ്വർണ മെഡൽ നേടിയ ജില്ലയിലെ പ്രതിഭകൾക്ക് സ്വീകരണം നൽകി. ജില്ല പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും യോഗ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. ജൂനിയർ യോഗ മത്സരത്തിൽ സ്വർണം നേടിയ മമ്പറം യു.പി സ്കൂളിലെ സ്നേഹിൽ, കൂത്തുപറമ്പ് ജി.എച്ച്.എസിലെ ഋഷികേശ് എന്നിവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ദേശീയതലത്തിൽ ഓവറോൾ നേടിയ കേരളത്തിനായി രണ്ട് സ്വർണം നേടിയത് കണ്ണൂരിൽനിന്നുള്ളവരാണ്. ജില്ലയിൽനിന്ന് ആറുപേരാണ് മത്സരത്തിൽ മാറ്റുരച്ചത്. സ്നേഹിലിനും ഋഷികേഷിനും പുറമേ മൊറാഴ കെ.ജി.എച്ച്.എസ്.എസിലെ ആദിഷ്, കേന്ദ്രീയ വിദ്യാലയ പെരിങ്ങോമിലെ സൻമയ, മൊറാഴ ജി.എച്ച്.എസ്.എസിലെ കെ. ചന്ദന, പിണറായി എ.കെ.ജി എം.ജി.എച്ച്.എസ്.എസിലെ പി. അനഘ എന്നിവരും യോഗ ഒളിമ്പ്യാഡിൽ മാറ്റുരച്ചു. സ്വീകരണത്തിൽ ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു, എസ്.എസ്.കെ പ്രോജക്ട് കോഓഡിനേറ്റർ ഇ.സി. വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ കെ. വിനോദ് കുമാർ, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോഓഡിനേറ്റർ പി.വി. പ്രദീപ്കുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, റെയ്ഡ്കോ ചെയർമാൻ പനോളി വത്സൻ, യോഗ അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ. രാജഗോപാലൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ സ്വാമി, ജോ. സെക്രട്ടറി സി. വിജയൻ, സ്കൂൾ സ്പോട്സ് റവന്യൂ സെക്രട്ടറി കെ.ജെ. ജോൺസൺ, കോഓഡിനേറ്റർ പി.പി. മുഹമ്മദലി, കോച്ച് കെ. പ്രേമരാജൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സതീഷ് ബാബു എന്നിവർ പങ്കെടുത്തു. ------------------ gold medal sweekaranm knr) ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാക്കളായ താരങ്ങൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story