Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:43 AM IST Updated On
date_range 22 Jun 2022 5:43 AM ISTകെ.പി. ബ്രഹ്മാനന്ദൻ പുരസ്കാരം വിനോദൻ പന്തക്കലിന്
text_fieldsbookmark_border
മാഹി: ഉത്തരകേരള കവിത സാഹിത്യ വേദിയുടെ കെ.പി. ബ്രഹ്മാനന്ദൻ സ്മാരക പുരസ്കാരത്തിന് വിനോദൻ പന്തക്കലിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകിയാണ് ആദരിക്കുക. 26ന് വൈകീട്ട് മൂന്നിന് കണ്ണൂരിൽ ഉത്തരകേരള കവിത സാഹിത്യവേദി നടത്തുന്ന മഹാകവി ജി. ശങ്കരക്കുറുപ്പ് അനുസ്മരണ സമ്മേളനത്തിൽ സംഗീത സംവിധായകൻ ഡോ. സി.വി. രഞ്ജിത്ത് പുരസ്കാരം വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ സോമൻ മാഹി, കാർട്ടൂണിസ്റ്റ് അജയകുമാർ, വിമലകുമാരി മുക്കാളി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story