Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:35 AM IST Updated On
date_range 22 Jun 2022 5:35 AM ISTയോഗ ദിനാചരണം
text_fieldsbookmark_border
ഇരിട്ടി: മേഖലയിലെങ്ങും യോഗദിനാചരണം നടന്നു. ഇരിട്ടി എം.ജി കോളജിൽ എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ യോഗദിനമാചരിച്ചു. യോഗാചാര്യൻ എ.കെ. സഗുണൻ ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ജിതേഷ് കൊതേരി, ഡോ. പി. നിസ, സെബിൻ ജോർജ് എന്നിവർ യോഗ പരിശീലനത്തിനും പ്രദർശനത്തിനും നേതൃത്വം നൽകി. വയത്തൂർ യു.പി സ്‌കൂളിൽ വിദ്യാർഥികളുടെ യോഗ പ്രദർശനം എം.എസ്. ബിജിലാൽ ഉദ്‌ഘാടനം ചെയ്തു. ജിൻസ് ഉളിക്കൽ അധ്യക്ഷനായി. കെ.എം. സ്റ്റാനി, നിഷ ദിലീപ്, സി.ജെ. മോളി, മായ കെ. ജോസ് എന്നിവർ സംസാരിച്ചു. പരിക്കളം ശാരദവിലാസം എ.യു.പി സ്‌കൂളിൽ ചേതന യോഗ ജില്ല ജോ. സെക്രട്ടറി സി. ഷൈജിത്ത് ഉദ്‌ഘാടനം ചെയ്തു. അനുര കെ. രവി യോഗ പ്രദർശനം നടത്തി. ക്യാപ്‌ഷൻ: irity Yoga യോഗദിനാചരണ ഭാഗമായി വയത്തൂർ യു.പി സ്‌കൂളിൽ എം.എസ്. ബിജിലാലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ യോഗ പ്രദർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story