Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:45 AM IST Updated On
date_range 20 Jun 2022 5:45 AM ISTപുകയില-ലഹരി വിരുദ്ധ മാസാചരണം
text_fieldsbookmark_border
തലശ്ശേരി: മലബാർ കാൻസർ സെന്റർ, ജില്ല കാൻസർ കൺട്രോൾ കൺസോർഷ്യം, തലശ്ശേരി നഗരസഭ, എക്സൈസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ പുകയില-ലഹരി വിരുദ്ധ മാസാചരണ മത്സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കാണ് ഓൺലൈനായി പ്രസംഗമത്സരവും പ്രതിജ്ഞ ചൊല്ലൽ മത്സരവും നടത്തുന്നത്. ലഹരിക്കെതിരെ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രസംഗ മത്സരത്തിന് മൂന്നു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വിഡിയോയാണ് ചിത്രീകരിക്കേണ്ടത്. പ്രതിജ്ഞ ചൊല്ലൽ മത്സരത്തിന് ഒന്നര മിനിറ്റിൽ കവിയാത്ത ലഹരിവിരുദ്ധ പ്രതിജ്ഞ എഴുതിയുണ്ടാക്കി ചൊല്ലുന്ന വിഡിയോയാണ് ചിത്രീകരിക്കേണ്ടത്. ലഹരിക്കെതിരെ വിദ്യാർഥികളിൽ എങ്ങനെ അവബോധം സൃഷ്ടിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി പൊതുജനങ്ങൾക്ക് പ്രബന്ധ രചന മത്സരവും നടത്തും. സ്വന്തം കൈപ്പടയിൽ രണ്ടുപേജിൽ കവിയാതെ മലയാളത്തിൽ എഴുതിയ പ്രബന്ധമാണ് തയാറാക്കേണ്ടത്. മൂന്നു വിഭാഗം സൃഷ്ടികളും 23ന് വൈകീട്ട് ആറിന് മുമ്പ് 9447485554, 9496184128 എന്നിവയിൽ ഏതെങ്കിലും നമ്പറിൽ അയക്കണം. 27ന് രാവിലെ 10ന് തലശ്ശേരി ടൗൺഹാളിൽ നടക്കുന്ന ലഹരിവിരുദ്ധ ദിനാചാരണ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story