Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:32 AM IST Updated On
date_range 17 Jun 2022 5:32 AM ISTകുഞ്ഞിമംഗലത്ത് സമ്പൂർണ മാനസികാരോഗ്യ പദ്ധതി
text_fieldsbookmark_border
പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ സമ്പൂർണ മാനസികാരോഗ്യ പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ എന്നിവർക്ക് പരിശീലനം നൽകി. ആശ വർക്കർമാരുടെ സേവനം ഉപയോഗിച്ച് മാനസിക പ്രശ്നങ്ങളും വൈകല്യവുമുള്ളവരെ കണ്ടെത്തി ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കുക, ചികിത്സ മുടക്കിയവരെ കണ്ടെത്തി തുടർചികിത്സ ഉറപ്പാക്കുക, ജനങ്ങൾക്കിടയിൽ മാനസികാരോഗ്യ അവബോധം നൽകുക, കുടുംബാരോഗ്യ കേന്ദ്രത്തിൽ മാനസികാരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക എന്നിവയാണ് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കുക. പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. ശോഭ അധ്യക്ഷത വഹിച്ചു. റിൻസി മരിയ, കെ.വി. നിഖിത വിനോദ്, ജി. അഖില, കെ.വി. ഗിരീഷ്, എ.വി. സന്തോഷ് കുമാർ എന്നിവർ ക്ലാസെ ടുത്തു. എം. ബിന്ദു സ്വാഗതവും സി.പി.കെ. ജയന്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story