Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'പ്രവാചക നിന്ദക്കെതിരെ...

'പ്രവാചക നിന്ദക്കെതിരെ മാനവസൗഹൃദത്തിലൂടെ പ്രതിരോധം തീർക്കണം'

text_fields
bookmark_border
തലശ്ശേരി: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സമൂഹത്തെ വർഗീകരിച്ച് മുതലെടുക്കാൻ ശ്രമിക്കുന്ന ഇസ്‍ലാം ഭീതിയുടെ പ്രചാരകരാണ് പ്രവാചക നിന്ദക്ക് പിന്നിലെന്നും മാനവ സൗഹാർദത്തിലൂടെ ഇതിനെ പ്രതിരോധിക്കാൻ തയാറാകണമെന്നും വിസ്ഡം യൂത്ത് ജില്ല സമിതി സംഘടിപ്പിച്ച മാനവ സൗഹാർദ സദസ്സ് അഭിപ്രായപ്പെട്ടു. സാമൂഹിക വിരുദ്ധരായ അരാജകവാദികളുടെ അസഹിഷ്ണുതയിൽ നിന്നാണ് ഇത്തരം അധിക്ഷേപങ്ങൾ. നബിനിന്ദക്കെതിരെ ജനാധിപത്യ മാർഗത്തിലൂടെ പ്രതിഷേധിച്ചവരുടെ കിടപ്പാടങ്ങൾ ബുൾഡോസറുകൾകൊണ്ട് തകർത്തെറിയുന്നതും ക്രൂരമായ പീഡനങ്ങൾക്കിരയാക്കുന്നതും അധിനിവേശ ശക്തികളുടെ പാദസേവകരാണെന്നത് വിളിച്ചറിയിക്കുന്നു. രാജ്യത്തിന്റ പൈതൃകവും മൂല്യവും ഉയർത്തിപ്പിടിച്ച് മതനിരപേക്ഷചേരി ഒറ്റക്കെട്ടായി പ്രതിരോധിക്കാനും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനും മുന്നോട്ടുവരണമെന്നും സംഗമം ആഹ്വാനം ചെയ്തു. സി.പി. സലീം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ല ജോ. സെക്രട്ടറി സവാദ് മമ്പറം അധ്യക്ഷത വഹിച്ചു. ശുക്കൂർ ചക്കരക്കല്ല് വിഷയാവതരണം നടത്തി. സ്വാമി പ്രേമാനന്ദ, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി, വിസ്ഡം സ്റ്റുഡന്റ്സ് ജില്ല ട്രഷറർ അക്രം വളപട്ടണം എന്നിവർ സംസാരിച്ചു. വിസ്ഡം ജില്ല ഭാരവാഹികളായ അഷ്റഫ് വടക്കുമ്പാട്, പി. സമീർ, വിസ്ഡം തലശ്ശേരി മണ്ഡലം സെക്രട്ടറി ഫൈസൽ ഹുസൈൻ എന്നിവർ സംബന്ധിച്ചു. വിസ്ഡം യൂത്ത് ജില്ല വൈസ് പ്രസിഡന്റ് റാഷിദ് സ്വലാഹി സ്വാഗതവും ഷമീൽ തലശ്ശേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story