Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:40 AM IST Updated On
date_range 16 Jun 2022 5:40 AM ISTസ്‌നേഹം നിറച്ച് വയോജനങ്ങളുടെ ഫ്ലാഷ് മോബ്
text_fieldsbookmark_border
കണ്ണൂർ: 'യേ ദോസ്തീ... ഹം നഹീം തോഡേംഗേ'... (ഈ സൗഹൃദം ഞങ്ങൾ ഒരിക്കലും തകർക്കില്ല) അർഥവത്തായ ഈ ഹിന്ദിഗാനത്തിന് മുത്തശ്ശൻമാരും മുത്തശ്ശിമാരും ചുവടുവെച്ചപ്പോൾ കാണികളുടെ കണ്ണിൽ സ്‌നേഹത്തിനൊപ്പം കണ്ണുനീരിന്റെ നനവും പടർന്നു. വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് കലക്ടറേറ്റ് ആംഫി തിയറ്ററിൽ കണ്ണൂർ താളിക്കാവ് സായംപ്രഭ പകൽവീട്ടിലെ വയോജനങ്ങളുടെ ഫ്ലാഷ് മോബ് അരങ്ങേറിയത്. പ്രായത്തിന്റെ അവശതകളുമായാണ് പകൽവീട്ടിലെ 15 സ്ത്രീകളും മൂന്ന് പുരുഷൻമാരുമടങ്ങിയ സംഘം ആംഫി തിയറ്ററിൽ എത്തിയത്. കാണിയായി ജില്ല കലക്ടർ എസ്. ചന്ദ്രശേഖറും ഉണ്ടായിരുന്നു. --------- vayojana flashmob) കലക്ടറേറ്റ് ആംഫി തിയറ്ററിൽ കണ്ണൂര്‍ താളിക്കാവ് സായംപ്രഭ ഹോമിലെ വയോജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
