Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:39 AM IST Updated On
date_range 16 Jun 2022 5:39 AM IST'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതി തുടങ്ങി
text_fieldsbookmark_border
കാടാച്ചിറ: ഓണക്കാല വിപണി ലക്ഷ്യമാക്കി ജില്ല പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മൂന്നുപെരിയയിലെ മാവിലായി സർവിസ് സഹകരണ ബാങ്കിന്റെ സ്ഥലത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ചെണ്ടുമല്ലി തൈ നട്ട് നിർവഹിച്ചു. ജില്ല പഞ്ചായത്തിന്റെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുത്ത 545 കർഷക ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ഷീബ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ.വി. ബിജു, എൻ.പി. ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ബാലഗോപാലൻ, പഞ്ചായത്ത് അംഗം കെ.വി. സവിത, കെ. കരുണാകരൻ, കിൻസ് വർഗീസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി.എൻ. സതീഷ് ബാബു എന്നിവർ സംസാരിച്ചു. ------ onam poo pp divya) 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
