Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈശാഖ മഹോത്സവ നഗരിയിൽ...

വൈശാഖ മഹോത്സവ നഗരിയിൽ മഹാശുചീകരണം

text_fields
bookmark_border
വൈശാഖ മഹോത്സവ നഗരിയിൽ മഹാശുചീകരണം
cancel
11 തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് 113 ഹരിത കർമസേനാംഗങ്ങൾ പങ്കാളികളായി കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതോത്സവമായി നടത്തിയതിന്റെ ഭാഗമായി ഉത്സവനഗരിയിൽ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മഹാശുചീകരണം നടത്തി. തൃപ്രങ്ങോട്ടൂർ, ശ്രീകണ്ഠപുരം, തില്ലങ്കേരി, മലപ്പട്ടം, ചെറുപുഴ, ഇരിക്കൂർ, ഇരിട്ടി, പാപ്പിനിശ്ശേരി, മൊകേരി, പയ്യാവൂർ, കൊട്ടിയൂർ തുടങ്ങിയ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 113 ഹരിതകർമസേനാംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പൊട്ടയിൽ, ഉഷ അശോക് കുമാർ, ജീജ ജോസഫ്, പഞ്ചായത്തംഗം ജോണി ആമക്കാട്ട്, ദേവസ്വം മാനേജർ നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. -------------- Photo: WA0052: കൊട്ടിയൂർ മഹോത്സവ നഗരിയിൽ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടത്തിയ മഹാശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story