Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:36 AM IST Updated On
date_range 16 Jun 2022 5:36 AM IST'നഗരസഭക്കെതിരെ പ്രതിപക്ഷം കള്ളപ്രചാരണം നടത്തുന്നു'
text_fieldsbookmark_border
ശ്രീകണ്ഠപുരം: എല്ലാ വാർഡുകളിലും തുല്യമായി ഫണ്ടുകൾ നൽകിയിട്ടും പ്രതിപക്ഷം നഗരസഭക്കെതിരെ കള്ളപ്രചാരണം നടത്തി രാഷ്ട്രീയം കളിക്കുകയാണെന്ന് ഭരണസമിതിയംഗങ്ങൾ വാർത്തക്കുറിപ്പിൽ ആരോപിച്ചു. പ്രതിപക്ഷ കൗൺസിലർമാരായ രവീന്ദ്രനും കെ.വി. ഗീതയും ഉൾപ്പെട്ട വികസനകാര്യ സ്ഥിരം സമിതി പാസാക്കിയ പദ്ധതികളാണ് ബുധനാഴ്ച ചേർന്ന അടിയന്തര കൗൺസിലിൽ അവതരിപ്പിച്ചത്. യോഗത്തിൽ അജണ്ട വായിച്ചയുടൻ വാർഡുകളിൽ തുക കുറഞ്ഞെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി മുദ്രാവാക്യം വിളിക്കുകയായിരുന്നു. നേരത്തേ അംഗീകരിച്ച് പാസാക്കിയ പദ്ധതികൾക്ക് പിന്നീട് കൗൺസിലിൽ വന്ന് തുക കുറഞ്ഞെന്ന് പറയുന്നത് രാഷ്ട്രീയക്കളിയാണ്. 30 വാർഡുകളിലും കൃത്യമായാണ് പദ്ധതികൾക്ക് പണം അനുവദിച്ചിട്ടുള്ളത്. പദ്ധതികൾക്ക് തുക അനുവദിച്ചതിൽ ഭരണ-പ്രതിപക്ഷ വ്യത്യാസം കാട്ടിയിട്ടില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ നടത്തുന്ന ഹീനശ്രമത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപിക്കുമെന്നും ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫീന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, കെ.സി ജോസഫ്, വി.പി. നസീമ, ത്രേസ്യാമ്മ മാത്യു എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story