Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലൂക്ക് ആശുപത്രി...

താലൂക്ക് ആശുപത്രി പ്രധാന കെട്ടിടം ഒക്ടോബറിൽ പൂർത്തിയാകും

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന എഴുനിലയുള്ള പ്രധാന കെട്ടിടത്തിന്റെ പ്രവൃത്തി ഒക്ടോബർ 30നുള്ളിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചു. നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാർച്ച് 15 മുതലുള്ള ക്രമീകരണങ്ങൾ ഒഴിവാക്കാനും ഈ മാസം 22 മുതൽ ഒ.പി സംവിധാനം പഴയ നിലയിലേക്ക് മാറ്റാനും ധാരണയായി. പ്രധാന കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് തുറക്കുന്നമുറക്ക് നിലവിലെ സംവിധാനങ്ങൾ അതിലേക്ക് മാറ്റാനും നിലവിലുള്ള കെട്ടിടത്തിലെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്താനും തീരുമാനിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ കെ.വി. ലളിത, സ്ഥിരം സമിതി ചെയർമാന്മാരായ ടി. വിശ്വനാഥൻ, വി.വി. സജിത, നിർവഹണ ഏജൻസിയായ ഹൈറ്റ്സ് ചീഫ് പ്രോജക്ട് മാനേജർ പി. പ്രമോദ്, നിർമാണ കമ്പനി ക്രസന്റ് പ്രോജക്ട് മാനേജർ എം.കെ. വത്സരാജ് എന്നിവർ പങ്കെടുത്തു. --------- പി.വൈ. ആർഹോസ്പിറ്റൽ പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story