Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂരിൽ സംഘർഷം:...

പേരാവൂരിൽ സംഘർഷം: യൂത്ത് ലീഗ് നേതാവിന് മർദനമേറ്റു

text_fields
bookmark_border
പേരാവൂരിൽ സംഘർഷം: യൂത്ത് ലീഗ് നേതാവിന് മർദനമേറ്റു
cancel
പേരാവൂർ: യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പേരാവൂർ ടൗണിൽ മർദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അ​ഞ്ചോടെയാണ് സംഭവം. കൊട്ടിയൂർ റോഡിൽ റോബിൻസ് ഹോട്ടലിനു മുൻവശം കോൺഗ്രസ് പ്രതിഷേധ പ്രകടനം കണ്ടുനിൽക്കുകയായിരുന്ന സിറാജിനെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. മർദനമേറ്റ സിറാജ് കോൺഗ്രസ് പ്രകടനത്തിലേക്ക് ഓടിക്കയറി. കോൺഗ്രസ് പ്രവർത്തകരും പൊലീസും ചേർന്ന് പൊലീസ് ജീപ്പിൽ ഉടൻ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ ആശുപത്രിയിലേക്കും മാറ്റി. സി.പി.എമ്മുകാരാണ് തന്നെ മർദിച്ചതെന്ന് സിറാജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story