Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:28 AM IST Updated On
date_range 16 Jun 2022 5:28 AM ISTമത്സ്യത്തൊഴിലാളി മാർച്ച്
text_fieldsbookmark_border
കണ്ണൂർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യഫെഡ് ജില്ല ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. മത്സ്യഫെഡ് അഴിമതി അവസാനിപ്പിക്കുക, അഴിമതി നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, 25 രൂപക്ക് മണ്ണെണ്ണ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.ടി. നിഷാത്ത് അധ്യക്ഷത വഹിച്ചു. ആഗ്നെസ് ഈനാശു, ടി. ദാമോദരൻ, കെ. രതീശൻ, രാഗേഷ് നീർക്കടവ്, ഷൈജുദാസ് നീർക്കടവ്, സി.എച്ച്. ഇന്ദ്രപാലൻ, അനസ് ചാലിൽ, പാറയിൽ രാജൻ, സി.കെ. മോഹനൻ, ആലി കൂത്താട്ടു, എ.പി. സുദർശനൻ, ടി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story