Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവൻകൊടുത്തും കർഷക...

ജീവൻകൊടുത്തും കർഷക താൽപര്യം സംരക്ഷിക്കും -മാർ ജോസഫ് പാംപ്ലാനി

text_fields
bookmark_border
ഇരിട്ടി: പരിസ്ഥിതിലോല നിയമത്തിന്റെ പേരിൽ കർഷകന്റെ ഒരുസെന്റ് ഭൂമിയെങ്കിലും കൈവശപ്പെടുത്താമെന്ന തോന്നൽ ആർക്കുംവേണ്ടെന്നും ജീവൻകൊടുത്തും കർഷക താൽപര്യം സംരക്ഷിക്കുമെന്നും തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ഇരിട്ടിയിൽ നടന്ന സർവകക്ഷി കർമസമിതി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം. കേരളത്തിലെ ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിചാരം തങ്ങൾ പ്രധാനമന്ത്രിക്കും മുകളിൽ ആണെന്നാണ്. കർഷക ജനതയെ ദ്രോഹിക്കുന്ന ഇത്തരക്കാരെ നിലക്കുനിർത്താനറിയാം. അഞ്ചക്ക ശമ്പളം പറ്റുന്നവർക്ക് കർഷകന്റെ രോദനം അറിയില്ല. കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളെ ഇല്ലാതാക്കേണ്ടത് കർഷകന്റെ ജീവൽ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുസെന്റ് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും കർഷക ജനതക്കൊപ്പം ഉണ്ടാകുമെന്നും പി. സന്തോഷ്‌കുമാർ എം.പി പറഞ്ഞു. കോടതി വിധിയിലൂടെ വനം വകുപ്പ് പാവപ്പെട്ടവരെ കബളിപ്പിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. പാവപ്പെട്ടവരുടെയും ആദിവാസികളുടെയും പ്രശ്‌നം ലാഘവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നതെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. ---------- പടം 1 irt karma samithi ഇരിട്ടിയിൽ സർവകക്ഷി കർമസമിതി കൂട്ടായ്മ തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു പടം irt march ബഫർ സോണിനെതിരെ ഇരിട്ടിയിൽ സർവകക്ഷി ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story