Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ കറൻസി ബാഗ്...

പ്രതിഷേധ കറൻസി ബാഗ് ചലഞ്ച്

text_fields
bookmark_border
പ്രതിഷേധ കറൻസി ബാഗ് ചലഞ്ച്
cancel
ശ്രീകണ്ഠപുരം: കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പിയെ ഡൽഹി പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചും മഹിള കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും കറൻസി ബാഗ് ചലഞ്ചും നടത്തി. ശ്രീകണ്ഠപുരത്ത് നടന്ന പരിപാടി ജില്ല പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നസീമ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജന. സെക്രട്ടറി ഡോ. കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ഒ. മാധവൻ, പി.കെ. സരസ്വതി, ജില്ല പഞ്ചായത്തംഗം ടി.സി. പ്രിയ, കെ.പി. ലിഷ, ടെസ്സി ഇമ്മാനുവൽ, മോളി സജി, പൗളിൻ തോമസ്, കെ.പി. ഗംഗാധരൻ, എൻ.കെ. സന്ധ്യ, വി.വി. ലിഷ, ലിസമ്മ ബാബു, വത്സമ്മ വാനിശ്ശേരി, ത്രേസ്യാമ്മ മാത്യു, സി.വി. മിനി, ജോസഫീന വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story