Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:39 AM IST Updated On
date_range 14 Jun 2022 5:39 AM ISTവീടിന് മുകളിൽ പാറക്കൂട്ടം ഇടിഞ്ഞ് അപകടം
text_fieldsbookmark_border
കേളകം: വീടിന് മുകളിൽ പാറക്കൂട്ടം ഇടിഞ്ഞുവീണ് അപകടം. ഏലപ്പീടിക സ്വദേശി ചാലിശ്ശേരി സാബുവിന്റെ വീടിന് മുകളിലാണ് തിങ്കളാഴ്ച ഉച്ച 2.30ഓടെ പാറയിടിഞ്ഞ് വീണത്. വീടിന്റെ ഒരുഭാഗം ഭാഗികമായി തകർന്ന നിലയിലാണ്. കൂറ്റൻ പാറകളിലൊന്ന് സാബുവിന്റെ വീടിന്റെ ടെറസിൽ തങ്ങിനിൽക്കുന്ന നിലയിലാണ്. സാബുവിന്റെ ഭാര്യ ഷാന്റി തോമസും അമ്മ മേരിയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ടതിനെ തുടർന്ന് ഇരുവരും ഓടി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. Photo: WA0052; പാറക്കൂട്ടം ഇടിഞ്ഞുവീണ് തകർന്ന ഏലപ്പീടിക സ്വദേശി ചാലിശ്ശേരി സാബുവിന്റെ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
