Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്രമസമരത്തിനെതിരെ...

അക്രമസമരത്തിനെതിരെ സി.പി.എം ജനകീയ പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: മുഖ്യമന്ത്രിക്കും വികസനത്തിനുമെതിരെ നടക്കുന്ന യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും അക്രമസമരത്തിനെതിരെ ജൂണ്‍ 13നും 15നും ഇടയില്‍ 4000 കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിപുലമായ ജനകീയ പ്രതിഷേധപരിപാടികള്‍ ജില്ലയിലെമ്പാടും സംഘടിപ്പിക്കും. ഇത്തരം പരിപാടികളില്‍ വികസന തല്‍പരരായ ജനങ്ങള്‍ അണിനിരക്കണം. അപവാദ പ്രചാരണങ്ങളും പച്ചനുണകളുമാണ് ഇപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണൂര്‍ പരിപാടി അലങ്കോലപ്പെടുത്താനാണ് കോണ്‍ഗ്രസും ലീഗും ബി.ജെ.പിയും പരിശ്രമിച്ചത്. നാടെമ്പാടും മുഖ്യമന്ത്രിയെ തടയുമെന്നായിരുന്നു അവര്‍ പ്രഖ്യാപിച്ചിരുന്നത്. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് കരിങ്കൊടി കാണിക്കാനെത്തിയതെന്നും ജയരാജൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story