Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:33 AM IST Updated On
date_range 14 Jun 2022 5:33 AM ISTഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മെഡല്‍ക്കൊയ്ത്തുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി
text_fieldsbookmark_border
ഇരിട്ടി: ഖേലോ-ഇന്ത്യ യൂത്ത് ഗെയിംസില്‍ മെഡല്‍ക്കൊയ്ത്തുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി. ജൂണ്‍ നാലുമുതല്‍ 13 വരെ ഹരിയാനയിലെ പഞ്ചഗള്ളിയില്‍ ടാവു ദേവിലാല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളത്തിന് വേണ്ടി പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍ നേടിയത്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഖേലോ ഇന്ത്യ ഗെയിംസില്‍ കളരിപ്പയറ്റിന്റെ ടെക്‌നിക്കല്‍ ഓഫീഷ്യലുമായ പി.ഇ. ശ്രീജയന്‍ ഗുരുക്കളുടെ ശിക്ഷണത്തിലാണ് പഴശ്ശിരാജ കളരി അക്കാദമിയിലെ കായികതാരങ്ങള്‍ മെഡലുകള്‍ കരസ്ഥമാക്കിയത്. അനശ്വര മുരളീധരന്‍ (മെയ്പയറ്റ് സ്വര്‍ണം), അനശ്വര മുരളീധരന്‍, കീര്‍ത്തന കൃഷ്ണ (കെട്ടുകാരിപ്പയറ്റ്, വാള്‍പയറ്റ് -വെള്ളി), ഇ. നയന (മെയ്പയറ്റ് വെങ്കലം), കെ.കെ. അയന (ചവിട്ടിപ്പൊങ്ങല്‍ വെങ്കലം) എന്നിങ്ങനെയാണ് ഇവർ മെഡലുകള്‍ നേടിയത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മികച്ച നേട്ടം കൊയ്ത പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍ക്ക് 16ന് 4.30ന് മുഴക്കുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും. പടം: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ പരിശീലകന്‍ പി.എ. ശ്രീജയന്‍ ഗുരുക്കള്‍ക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story