Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:32 AM IST Updated On
date_range 14 Jun 2022 5:32 AM ISTപിണറായി വിജയന് പാര്‍ട്ടി ഗുണ്ടകളുടെ സുരക്ഷ -കോൺഗ്രസ്
text_fieldsbookmark_border
കണ്ണൂര്‍: പ്രതിഷേധങ്ങളെ പേടിച്ച് പരക്കംപായുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പൊലീസുകാരെ പോലും വിശ്വാസത്തിലെടുക്കാതെ ഇപ്പോള്‍ പാര്‍ട്ടി ഗുണ്ടകളേയും കൂടെകൊണ്ട് നടക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു ജില്ല ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെ പൊലീസ് കസ്റ്റഡിയില്‍ സി.പി.എം പ്രവർത്തകർ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കള്ളവോട്ട് ചെയ്തതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട സ്ഥിരം ക്രിമിനലാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. ഇത്തരം ക്രിമിനലുകളെ കൂടെ കൂട്ടി പ്രതിഷേധങ്ങളെ തടയാമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രതിഷേധങ്ങളുണ്ടാകും. എന്നാല്‍, പ്രതിഷേധങ്ങളെ ഇത്രയധികം പേടിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തില്‍ പിണറായി വിജയനെ പോലെ മറ്റാരുമുണ്ടായിട്ടില്ല. സമരങ്ങളെ പേടിച്ച് പിണറായി വിജയന് വഴിമാറി ഓടേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story