Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവ്യാപനം കർശനമായി...

ലഹരിവ്യാപനം കർശനമായി നേരിടണം -വിസ്ഡം യൂത്ത്

text_fields
bookmark_border
കണ്ണൂർ: വിദ്യാർഥികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലഹരിമാഫിയയെ നിലക്കുനിർത്തണമെന്നും കഠിനമായ ശിക്ഷ നൽകി ലഹരി വ്യാപനം നിയന്ത്രിക്കണമെന്നും വിസ്ഡം യൂത്ത് ജില്ല സമിതി സംഘടിപ്പിച്ച ലഹരിക്കെതിരെ ജനജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. മദ്യവർജനം സർക്കാർ നയമായിരുന്നിട്ടും കൂടുതൽ മദ്യഷാപ്പുകൾ അനുവദിക്കുന്നതിൽ ഒരു നീതികരണവുമില്ല. നിത്യോപയോഗ വസ്തുക്കളിൽ പോലും മാരകമായ ലഹരി പദാർഥങ്ങൾ ഉപയോഗിക്കാനാകുന്നത് ലഹരി വ്യാപനത്തിന് ആക്കം കൂട്ടുന്നു. ജനജാഗ്രത സദസ്സ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി എം.കെ. മുഹമ്മദ് ശബീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മൽ മുഖ്യ പ്രഭാഷണം നടത്തി. പ്രശാന്ത്, അൽതാഫ് മാങ്ങാടൻ, സഹദ് മാസ്റ്റർ, ശരീഫ് കാര, ശുക്കൂർ ചക്കരക്കല്ല് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. സവാദ് മമ്പറം, ഷമീൽ തലശ്ശേരി എന്നിവർ സംസാരിച്ചു. photo: wisdom kadannappalli വിസ്ഡം യൂത്ത് ജില്ല സമിതി സംഘടിപ്പിച്ച ലഹരിക്കെതിരെ ജനജാഗ്രത സദസ്സ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story