Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഖേലോ ഇന്ത്യ യൂത്ത്...

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സായൂജിന് സ്വർണം

text_fields
bookmark_border
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സായൂജിന് സ്വർണം
cancel
തളിപ്പറമ്പ്: ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റിൽ ഉറുമിവീശൽ ഇനത്തിൽ സ്വർണമെഡൽ നേടി ബക്കളം കുറ്റിപ്പുറത്ത് സ്വദേശിയായ യുവാവ്. ബക്കളം നാരായണ കളരി അക്കാദമി അംഗമായ വി.വി. സായൂജാണ് ഈ നേട്ടം സ്വന്തമാക്കിയത്. നാലാം ക്ലാസ് മുതൽ കളരി അഭ്യസിച്ചുവരുകയാണ് സായൂജ്. പി.വി. ദിനേശൻ ഗുരുക്കളുടെ ശിക്ഷണത്തിൽ ചിട്ടയായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. നിലവിൽ മാറാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പതിനൊന്നാം തരം വിദ്യാർഥിയാണ്. നേരത്തേ മറ്റു നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കളരിപ്പയറ്റിന്റെ ഉറുമിവീശൽ ഇനത്തിൽ ജില്ല, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കളരിപ്പയറ്റ് ജില്ല-സംസ്ഥാന ചാമ്പ്യൻഷിപ് ചാമ്പ്യനാണ്. വി.വി. ഒതേനന്റെയും എൻ. റീനയുടെയും മകനാണ്. ജൈത്ര സഹോദരിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story