Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:51 AM IST Updated On
date_range 13 Jun 2022 5:51 AM ISTസുരക്ഷ; വീട്ടിൽ പോകാതെ മുഖ്യമന്ത്രി ഗെസ്റ്റ് ഹൗസിൽ
text_fieldsbookmark_border
കണ്ണൂര്‍: സുരക്ഷാമുന്നൊരുക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ താമസം കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിലേക്ക് മാറ്റി. നേരത്തെ പിണറായിയിലെ വീട്ടിലായിരുന്നു താമസിക്കാൻ തീരുമാനിച്ചത്. എന്നാൽ, പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ താമസം കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി 10.12നാണ് മുഖ്യമന്ത്രി ഗെസ്റ്റ് ഹൗസിലെത്തിയത്. തിങ്കളാഴ്ച തളിപ്പറമ്പ് കില കാമ്പസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് ഐ.ജിയുടെ മേൽനോട്ടത്തിൽ വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഗെസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത്. അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകൻ മുനീർ കൈവട്ടത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതിന് തലശ്ശേരി ജനറൽ ആശുപത്രി പരിസരത്തുവെച്ചാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story