Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയന്ത്രം എത്തി;...

യന്ത്രം എത്തി; ചേലോറയിലെ മാലിന്യക്കൂമ്പാരം പ​ഴങ്കഥയാകും

text_fields
bookmark_border
പടം - waste screener -ചേലോറ ട്രഞ്ചിങ്​ ഗ്രൗണ്ടിൽ മാലിന്യസംസ്കരണത്തിനായെത്തിച്ച സ്ക്രീനർ കണ്ണൂർ: അരനൂറ്റാണ്ടിലേറെയായി ചേലോറ ട്രഞ്ചിങ്​ ഗ്രൗണ്ടിൽ തള്ളിയ മാലിന്യം നീക്കാൻ നടപടിയാകുന്നു. ഗ്രൗണ്ടിൽ തള്ളിയ മാലിന്യം വേർതിരിച്ച് നീക്കം ചെയ്യുന്നതിനുള്ള ആധുനിക യന്ത്രസാമഗ്രികൾ (സ്ക്രീനർ) വഹിച്ചുള്ള വാഹനം പുണെയിൽനിന്നു ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തി. മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് മാറ്റാൻ ഉപകരിക്കുന്നതാണ്​ യന്ത്രം. സാധാരണ തരംതിരിക്കുന്നതിനെക്കാളും നാലിലൊന്ന്​ സമയം മാത്രമേ ആവശ്യമുള്ളൂ. പാലക്കാട്​ ആസ്ഥാനമായുള്ള റോയൽ വെസ്​റ്റേൺ എന്ന സ്വകാര്യ കമ്പനിയാണ് എട്ടു​ കോടിക്ക്​ ട്രഞ്ചിങ്​ ഗ്രൗണ്ടിലെ മാലിന്യം നീക്കുന്നതിന്​ കരാറെടുത്തിട്ടുള്ളത്​. കമ്പനിയുടെ മേൽനോട്ടത്തിലാണ് സ്ക്രീനർ കണ്ണൂരിലെത്തിച്ചത്​. ​ഒരാഴ്​ചക്കകം മാലിന്യം നീക്കുന്ന പ്രവൃത്തി തുടങ്ങുമെന്ന്​ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അറിയിച്ചു. 60 വർഷത്തിലേറെയായി നഗരപരിധിയിൽനിന്നുള്ള മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളാൻ തുടങ്ങിയിട്ട്​. ഇത്​ പ്രദേശവാസികൾക്കടക്കം ദുരിതം വിതക്കാൻ തുടങ്ങിയതോടെയാണ്​ മാലിന്യക്കൂമ്പാരം ഇവിടെനിന്ന്​ നീക്കാൻ കോർപറേഷൻ തീരുമാനിച്ചത്​. ബയോ മൈനിങ് സംവിധാനമുള്ള സ്ക്രീനർ ഉപയോഗിച്ച്​ പ്ലാസ്റ്റിക്​, ഇലക്​ട്രോണിക്​ മാലിന്യങ്ങളെ മണ്ണിൽനിന്ന്​ വേർതിരിക്കും. തുടർന്ന്​ ഇവ സിമന്‍റ്​ ഫാക്ടറികളടക്കമുള്ള ഇടങ്ങളിലേക്ക്​ അസംസ്​കൃത വസ്തുക്കളാക്കാൻ കൈമാറും. ഇത്തരത്തിൽ ഒരു വർഷത്തിനകം ഗ്രൗണ്ടിലെ മാലിന്യം മുഴുവൻ നീക്കാനാണ്​ സ്വകാര്യ കമ്പനി കോർപറേഷനുമായി ധാരണയുണ്ടാക്കിയത്​. ജൈവമാലിന്യങ്ങളെ വളമാക്കി മാറ്റും. ഇതിനുള്ള കമ്പോസ്റ്റ്​ യൂനിറ്റ്​ ചേലോറയിൽ ഉടൻ ആരംഭിക്കും. ഒരു വർഷത്തിനകം കണ്ണൂരിനെ 'സീറോ വേസ്​റ്റ്​' നഗരമാക്കാനാണ്​ നീക്കമെന്ന്​ എം.പി. രാജേഷ് പറഞ്ഞു. ട്രഞ്ചിങ്​ ഗ്രൗണ്ടിലെത്തിലെ സ്ക്രീനർ യന്ത്രം മേയർ ടി.ഒ. മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. മാലിന്യം നീക്കി ചേലോറ ട്രഞ്ചിങ്​ ഗ്രൗണ്ടിൽ സൗന്ദര്യവത്​കരണ പദ്ധതി നടപ്പാക്കാനും കോർപറേഷന്​ നീക്കമുണ്ട്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story