Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:38 AM IST Updated On
date_range 13 Jun 2022 5:38 AM ISTപരിസ്ഥിതിലോല മേഖല പ്രഖ്യാപനം: മലയോര ഹർത്താൽ നാളെ
text_fieldsbookmark_border
ഇരിട്ടി: വന്യജീവിസങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ പ്രക്ഷോഭ നിയമ പോരാട്ടങ്ങളുമായി രംഗത്തിറങ്ങാൻ സർവകക്ഷി കർമസമിതി രൂപവത്കരിച്ചു. ആറളം, കൊട്ടിയൂർ, ബ്രഹ്മഗിരി വന്യജീവിസങ്കേതം ബഫർസോൺ കർമസമിതി എന്ന പേരിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കായാണ് സർവകക്ഷി കർമസമിതി രൂപവത്കരിച്ചത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച സർവകക്ഷി നേതൃത്വത്തിൽ ഹർത്താൽ നടത്താനും അന്നേ ദിവസം വൈകീട്ട് അഞ്ചിന് ഇരിട്ടി ടൗണിൽ ബഹുജനപ്രകടനം നടത്താനും തീരുമാനിച്ചു. തലശ്ശേരി അതിരൂപതയുടെയും ഇൻഫാമിന്റെയും പരിസ്ഥിതിലോല ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗംചേർന്നാണ് സ്ഥിരം സ്വഭാവമുള്ള സംയുക്ത കർമസമിതിക്ക് രൂപംകൊടുത്തിരിക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി, കേന്ദ്ര നിയമമന്ത്രി, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നിവേദനം നൽകും. ഇരിട്ടിയിൽ ചേർന്ന യോഗം തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
