Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTലഹരിക്കെതിരെ വോളിബാൾ ലഹരി
text_fieldsbookmark_border
പയ്യന്നൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പയ്യന്നൂർ പൊലീസിന്റെയും കണ്ടങ്കാളി നന്മ യൂത്ത് വോളി ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂരിൽ പ്രദർശന വോളിബാൾ മത്സരം സംഘടിപ്പിച്ചു. കിഴക്കേ കണ്ടങ്കാളി മുത്തപ്പൻ മടപ്പുര നന്മ യൂത്ത് വോളി കോർട്ടിൽ നടന്ന പ്രദർശനമത്സരം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ. നായർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. ലഹരിക്കെതിരെയുള്ള പ്ലക്കാഡുമായി നന്മയിലെ വോളിബാൾ പരിശീലനത്തിനെത്തിയ അമ്പതോളം കുട്ടികൾ ചടങ്ങിന് നിറംപകർന്നു. നന്മ യൂത്ത് വോളി ടീമും പയ്യന്നൂർ വോളി ഫ്രണ്ട്സും തമ്മിൽ നടന്ന പ്രദർശന മത്സരത്തിൽ പയ്യന്നൂർ വോളി ഫ്രണ്ട്സ് ജേതാക്കളായി. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള മെഡലുകൾ എ.എസ്.ഐ കെ.വി. മുരളി വിതരണം ചെയ്തു. കൗൺസിലർ കെ. ബാലൻ, സുമിത്രൻ, യൂത്ത് വോളി കോച്ച് രാജേഷ് കുറ്റ്യാട്ട്, എസ്.ഐ പി. വിജേഷ്, ടി.വി. സുകേശൻ തുടങ്ങിയവർ സംബന്ധിച്ചു. പി. വൈ. ആർ വോളി ലഹരിക്കെതിരെ പയ്യന്നൂരിൽ സംഘടിപ്പിച്ച വോളിബാൾ മത്സരം ഉദ്ഘാടനം ചെയ്ത ടി.ഐ. മധുസൂദനൻ എം.എൽ.എ കളിക്കാരുമായി പരിചയപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story