Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:29 AM IST Updated On
date_range 11 Jun 2022 5:29 AM ISTബോധവത്കരണ പരിപാടി
text_fieldsbookmark_border
ഇരിട്ടി: പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയും പായം കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാലത്തെ പകർച്ചവ്യാധികൾ തടയാൻ നടത്തി. പായം, കാടമുണ്ട പ്രദേശങ്ങളിലെ വീടുകളിൽ ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും ആരോഗ്യ പ്രവർത്തകരും മഴക്കാല രോഗങ്ങളും പരിഹാരമാർഗങ്ങളും വീടും പരിസരവും ശുചീകരിക്കേണ്ടതിനെക്കുറിച്ചും ബോധവത്കരണം നടത്തി. പായം പഞ്ചായത്ത് അംഗം എം. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുല്ല, കെ. രതീഷ്, പ്രഭാകരൻ നാമത്ത്, ആർ. കൃഷ്ണൻ മാസ്റ്റർ, കെ.ടി. കോമള തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story