Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:46 AM IST Updated On
date_range 10 Jun 2022 5:46 AM ISTകലക്ടറേറ്റിന് അകത്ത് കയറി മഹിള കോൺഗ്രസ് മാർച്ച്
text_fieldsbookmark_border
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കലക്ടറേറ്റിനു പുറത്ത് പൊലീസ് ബാരിക്കേഡ് വെച്ച് തടയാത്തതോടെ പ്രവർത്തകർ കൂട്ടത്തോടെ കലക്ടറേറ്റിന് അകത്തു കയറി മുദ്രാവാക്യം വിളിച്ചു. മാർച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. കെ.വി. ഫിലോമിന, പി.കെ. സരസ്വതി, ഡയസി സ്‌കറിയ, സി.ടി. ഗിരിജ, ഇ.പി. ശ്യാമള, അത്തായി പത്മിനി, കെ.പി. വസന്ത, ടി.പി. വല്ലി, കെ.കെ. രതി എന്നിവർ സംസാരിച്ചു. പടം) സന്ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story