Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:33 AM IST Updated On
date_range 10 Jun 2022 5:33 AM ISTകലുങ്ക് തകർന്നത് അപകടത്തിനിടയാക്കുന്നു
text_fieldsbookmark_border
ഇരിട്ടി: പേരാവൂർ റോഡിൽ എസ്.ബി.ഐ ശാഖക്കടുത്ത് . ബാങ്കിന് 200 മീറ്റർ അകലെ എതിർവശം മുതൽ പി.വി സ്‌റ്റോർ വരെയുള്ള ഭാഗത്ത് അഴുക്കുചാൽ ഇല്ലാത്തതിനാൽ ശക്തമായ മഴ പെയ്‌താൽ റോഡ് വെള്ളക്കെട്ടിലാവും. കലുങ്ക് തകർന്ന് അടഞ്ഞതിനാൽ മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഈ പരിസരങ്ങളിലെത്തുന്ന മഴവെള്ളമാകെ റോഡിൽ കെട്ടിക്കിടന്ന് വാഹനങ്ങൾ കുഴിയിൽ വീണും തകർന്ന കലുങ്കിൽ ഇടിച്ചും നിരന്തരം അപകടത്തിനിടയാക്കുന്നുണ്ട്. എസ്.ബി.ഐക്ക് മുൻവശം വരെ പയഞ്ചേരിമുക്ക് മുതൽ ഒരുകോടി മുടക്കി കലുങ്കുകൾ പുനർനിർമിച്ചും റോഡ് വീതികൂട്ടിയും നിരപ്പുയർത്തിയും അപകട രഹിതമാക്കിയതിനാൽ ഇതുവഴി അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ തകർന്ന കലുങ്ക് ഭാഗത്ത് അപകടത്തിൽപെടുന്നതും പതിവാണ്. എസ്.ബി.ഐ മുതൽ ജബ്ബാർകടവ് വരെയുള്ള ഭാഗത്തെ നാല് കലുങ്കുകളും തകർച്ചയിലാണ്. അഴുക്കുചാലുകളും ഇവിടെ ഇല്ല. അപകടമേഖലയാവുന്ന ഈ പ്രദേശം കൂടി വീതിവെപ്പിച്ചും പുതിയ കലുങ്കുകളും അഴുക്കുചാലും നിർമിച്ചും അപായരഹിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരിട്ടി -വയനാട് റോഡ് ഭാഗമായതിനാൽ ഏറെ വാഹനത്തിരക്കുള്ള ഭാഗത്താണ് ഈ വെള്ളക്കെട്ടും കലുങ്ക് തകർന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
