Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:44 AM IST Updated On
date_range 9 Jun 2022 5:44 AM ISTകാറില്‍നിന്ന് വാള്‍ കണ്ടെത്തിയ സംഭവം: സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂര്‍സിറ്റി: ശാന്തി മൈതാനത്തിനു സമീപം കാറില്‍നിന്നു വാള്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍സിറ്റി സ്വദേശികളായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ്ചെയ്തു. മരക്കാര്‍കണ്ടിയിലെ മുഹമ്മദ് സജാദ് (25), മുഹമ്മദ് ഷാഹിദ് (20) എന്നിവരെയാണ് കണ്ണൂര്‍സിറ്റി പൊലീസ് ഇൻസ്‍പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പിടികൂടാന്‍ പോകവെ പ്രതികള്‍ മയക്കുമരുന്ന് ലഹരിയില്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വാള്‍ പിടികൂടുന്നതിനു രണ്ടുദിവസം മുമ്പ് സജാദും ഒരു സുഹൃത്തും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സുഹൃത്തിനെ ആക്രമിക്കാന്‍ പോകവെയാണു പരിശോധന നടന്നതും കാര്‍ മതിലിലിടിച്ചതും. കൂട്ടുപ്രതികളായ സനൂപ്, റഹീം എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഷാഹിദിനെതിരെ ഹോസ്ദുര്‍ഗ്, പരിയാരം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. നീര്‍ച്ചാലില്‍ കണ്ണൂര്‍സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തവെ നിര്‍ത്താതെപോയ കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. പൊലീസ് പരിശോധനയ്ക്കിടെയാണു കാറില്‍നിന്നു വാള്‍ കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story