Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇടിമിന്നലോടുകൂടിയ മഴ...

ഇടിമിന്നലോടുകൂടിയ മഴ തുടരും

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച ക​ണ്ണൂ​ർ,കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു.അ​റ​ബി​ക്ക​ട​ലി​ല്‍നി​ന്ന് കേ​ര​ള​തീ​ര​ത്തേ​ക്ക് വീ​ശു​ന്ന കാ​ല​വ​ര്‍ഷ കാ​റ്റി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യി അ​ടു​ത്ത അ​ഞ്ച് ദി​വ​സം കേ​ര​ള​ത്തി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ വ്യാ​പ​ക മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ച സാഹചര്യത്തിലാണിത്. ജൂ​ണ്‍ 10, 11, 12 തീ​യ​തി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ജൂ​ണ്‍ 10 മു​ത​ല്‍ 12 വ​രെ കേ​ര​ള - ക​ര്‍ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ല. കേ​ര​ള - ക​ര്‍ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story