Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:37 AM IST Updated On
date_range 9 Jun 2022 5:37 AM ISTകാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
കണ്ണൂര്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍സിറ്റി പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ . കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശി ടി.പി. മുഹമ്മദ് റസലിനെയാണ് (22) നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ മാത്രം മൂന്നോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റസല്‍. സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി. ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നും പ്രതിയെ ആറ് മാസത്തേക്ക് തടഞ്ഞാണ് ഉത്തരവായത്. അടുത്തകാലത്തായി കാപ്പ ചുമത്തി നാടുകടത്തല്‍ നടപടി നേരിടുന്ന അഞ്ചാമത്തെ ക്രിമിനല്‍ കേസ് പ്രതിയാണ് റസല്‍. സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. പടം) കാപ്പ ചുമത്തി നാട് കടത്തിയ മുഹമ്മദ് റസൽ muhammed razal kappa naad kadadth
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story