Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:29 AM IST Updated On
date_range 9 Jun 2022 5:29 AM ISTഹിന്ദി ദേശീയഭാഷയാക്കാൻ വൈകരുതെന്ന് എം.പി
text_fieldsbookmark_border
പയ്യന്നൂർ: ദേശീയഭാഷയായി ഹിന്ദിയെ അംഗീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കേരള ഹിന്ദി പ്രചാരസഭ 2019, 2022 വർഷങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിലെ കുട്ടികൾക്കായി നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ (സി.ബി.എസ്.സി) കാസർകോട്, കണ്ണൂർ ജില്ലകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളുകൾക്കും റാങ്ക് നേടിയ കുട്ടികൾക്കും സമ്മാനവിതരണം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലതലത്തിൽ സമ്മാനം നേടിയവർക്ക് മുൻ മന്ത്രി പി.കെ. ശ്രീമതി സമ്മാനം വിതരണം ചെയ്തു. ടി.ഐ. മധുസൂദനൻ എം.എൽ.എ, ഡോ. ഗോപിനാഥ്, ടി.കെ. പ്രകാശ് എന്നിവർ സംസാരിച്ചു. ബി. മധു അധ്യക്ഷത വഹിച്ചു. പ്രഫ. ടി.എൻ. രമണി സ്വാഗതവും പുഷ്പലത നന്ദിയും പറഞ്ഞു. പിവൈ.ആർ എം.പി. പയ്യന്നൂരിൽ സുഗമഹിന്ദി പരീക്ഷാവിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story