Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:28 AM IST Updated On
date_range 9 Jun 2022 5:28 AM ISTക്വാറിക്കെതിരെ ഭരണകക്ഷി ധര്‍ണ
text_fieldsbookmark_border
ചെറുപുഴ: പ്രാപ്പൊയില്‍ എയ്യന്‍കല്ല് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ ചെറുപുഴ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പ്രാപ്പൊയില്‍ എയ്യങ്കല്ലില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഇടപെടുക, പ്രദേശവാസികളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കുക, പ്രദേശത്തെ നീര്‍ച്ചാലായ മന്ദപ്പന്‍ തോട് സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുമുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് കെ.ആര്‍. ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു. അനീഷ് പറപ്പള്ളി അധ്യക്ഷത വഹിച്ചു. ജോഷി അറയ്ക്കല്‍, ഡെസ്നി ജോസഫ്, തോമസ് പെരുമ്പുഴക്കടവില്‍, ബാബു അണിയറ, ഇ.വി. നിതിന്‍ എന്നിവര്‍ സംസാരിച്ചു. ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയില്‍ സി.പി.ഐക്കും പങ്കാളിത്തമുണ്ട്. അതിനാല്‍ തന്നെ ഭരണസമിതിക്കെതിരെ സി.പി.ഐ സമരം പ്രഖ്യാപിച്ചത് നാട്ടുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സി.പി.ഐക്ക് പഞ്ചായത്തിലുള്ള ഏക പ്രതിനിധി സമരത്തില്‍ പങ്കെടുത്തുമില്ല. ഇത് പാര്‍ട്ടിയുടെ നിർദേശത്തെ തുടര്‍ന്നാണെന്നും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story