Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:31 AM IST Updated On
date_range 4 Jun 2022 5:31 AM ISTകുന്നിൻ മുകളിൽ ഞാറിട്ട് പട്ടുവത്തെ കർഷകർ
text_fieldsbookmark_border
തളിപ്പറമ്പ്: വയലുകളിൽ മഴവെള്ളം കയറി വിത്തുവിതക്കാനാകാതെ വന്നപ്പോൾ കുന്നിൻമുകളിൽ വിത്തിറക്കി പട്ടുവത്തെ കർഷകർ. ഈ വർഷത്തെ നെൽകൃഷി ഒഴിവാക്കേണ്ടി വരുമെന്ന സാഹചര്യം അതിജീവിക്കാനാണ് കുന്നിൻ മുകളിൽ വിത്തുപാകിയിരിക്കുന്നതെന്ന് പട്ടുവത്തെ നെൽകർഷകർ പറഞ്ഞു. പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്താണ് നെൽവിത്തുകൾ പാകിയത്. കാലം തെറ്റി പെയ്ത മഴയിൽ വയലുകളിൽ വെള്ളം കയറി ഇത്തവണ വിത്തിറക്കാനാവാതെ വിഷമത്തിലായിരുന്നു പട്ടുവം പഞ്ചായത്തിലെ കൂത്താട്ട്, മുള്ളൂൽ ഭാഗത്തെ നെൽകർഷകർ. സാധാരണയായി വിത്തിറക്കുന്ന സമയത്തിനു മുമ്പേ ഇത്തവണ മഴ ശക്തമായതോടെ വയലുകളിൽ വെള്ളം നിറഞ്ഞു. വിത്തിറക്കാറുള്ള വയലുകളെല്ലാം വെള്ളത്തിനടിയിലായി. ഞാറ് ലഭിക്കാതെ ഇത്തവണ കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് കരഭാഗത്ത് വിത്തുവിതച്ച് ഞാറാക്കി വയലിൽ നടാൻ കൂത്താട്ട് പാടശേഖര സമിതിയും പട്ടുവം അഗ്രികൾചർ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രവർത്തകരും തീരുമാനമെടുത്തത്. തുടർന്ന് മുള്ളൂലിലെ കുന്നിൻചരിവിലെ വർഷങ്ങളായി കൃഷി ചെയ്യാതെ കാടുകയറിക്കിടക്കുകയായിരുന്ന രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്ത് യന്ത്രം ഉപയോഗിച്ച് കൃഷിയോഗ്യമാക്കി. കൃഷിഭവനിൽ നിന്ന് ലഭിച്ച ജ്യോതി ഇനത്തിലുള്ള നെൽവിത്തുകളാണ് വിതച്ചതെന്നും ഇവയിൽ നിന്ന് ലഭിക്കുന്ന ഞാറ് ഉപയോഗിച്ച് ഈവർഷം നെൽകൃഷി മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാടശേഖര സമിതി പ്രസിഡൻറ് രാജീവൻ കപ്പച്ചേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
