Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:45 AM IST Updated On
date_range 3 Jun 2022 5:45 AM ISTഷീ ക്രിക്കറ്റ് ലീഗ്: സി.ഡി.സി.എ തണ്ടേഴ്സ് ജേതാക്കൾ
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഷീ ക്രിക്കറ്റ് ലീഗ് (വനിത ജില്ല ലീഗ്) ചാമ്പ്യൻഷിപ് ഫൈനലിൽ സി.ഡി.സി.എ തണ്ടേഴ്സ് ജേതാക്കളായി. അഞ്ച് വിക്കറ്റിന് സി.ഡി.സി.എ സ്മാഷേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സി.ഡി.സി.എ സ്മാഷേഴ്സ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു. ലാമിയ ഷിറാസ് 41 റൺസെടുത്തു. തണ്ടേഴ്സിന് വേണ്ടി എസ്.ആർ. ഊർവശി, യദുപ്രിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടിയായി സി.ഡി.സി.എ തണ്ടേഴ്സ് 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. ക്യാപ്റ്റൻ പി. സൗരഭ്യ പുറത്താകാതെ 46 റൺസും എസ്.ആർ. ഊർവശി 28 റൺസുമെടുത്തു. ഫൈനലിലെ താരമായി പി. സൗരഭ്യയെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരമായി അക്ഷയ എ. സദാനന്ദനെയും മികച്ച ബാറ്റ്സ് വുമണായി പി. സൗരഭ്യയെയും മികച്ച ബൗളറായി ഭവ്യനന്ദയെയും തിരഞ്ഞെടുത്തു. തലശ്ശേരി ജനമൈത്രി പൊലീസ് എസ്.ഐ സി. നജീബ് സമ്മാനദാനം നിർവഹിച്ചു. പ്രസിഡന്റ് കെ.പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ വി.പി. അനസ്, എ.സി.എം. ഫിജാസ് അഹമ്മദ്, കായികാധ്യാപകനായ കെ.ജെ. ജോൺസൺ, പരിശീലകരായ എ.കെ. രാഹുൽദാസ്, എം.എസ്. സാഹിർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story