Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:49 AM IST Updated On
date_range 2 Jun 2022 5:49 AM ISTകെ.എം. ഗോവി പുരസ്കാരം ഡോ. ഫാത്തിമ അസ്റക്ക്
text_fieldsbookmark_border
തലശ്ശേരി: ഭാരതീയ ഭാഷകളിൽ ആദ്യമായി നിർമിക്കപ്പെട്ട സമഗ്ര ഗ്രന്ഥസൂചികയുടെ കർത്താവ് കെ.എം. ഗോവിയുടെ പേരിൽ തലശ്ശേരി മുസ്‍ലിം അസോസിയേഷൻ കുട്ട്യമ്മു സാഹിബ് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്കാരം ഡോ. ഫാത്തിമ അസ്റ ഫസലിന്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തിരുപ്പതിയിലെ സെൻട്രൽ ലൈബ്രറി ഉദ്യോഗസ്ഥയാണ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയായ കെ.എം. ഗോവി കൽക്കത്ത നാഷനൽ ലൈബ്രറിയിൽ ബിബ്ലിയോഗ്രഫി എഡിറ്ററായിരുന്നു. മലയാള അച്ചടിയെക്കുറിച്ചും ലൈബ്രറി സയൻസിനെക്കുറിച്ചും ഗവേഷണസ്വഭാവമുള്ള പഠനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ലൈബ്രറി സയൻസ് എന്ന പുസ്തകമാണ് ഗ്രന്ഥാലയ ശാസ്ത്രത്തെ സംബന്ധിച്ച മലയാളത്തിലെ ആദ്യഗ്രന്ഥം. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഡോ. ഫാത്തിമ അസ്റ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് റാങ്കോടെ ലൈബ്രറി സയന്‍സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പഞ്ചാബ് യൂനിവേഴ്സിറ്റിയിൽനിന്ന് യൂനിവേഴ്സിറ്റി ലൈബ്രറികളെക്കുറിച്ചുള്ള പഠനത്തിന് പി.എച്ച്.ഡി കരസ്ഥമാക്കി. തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽനിന്ന് ഫങ്ഷനൽ ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെയായിരുന്നു ബിരുദം നേടിയത്. തലശ്ശേരി ചെറിയ തൈത്തോടത്ത് ഫസലിന്റെ മകളാണ്. ഷമീറാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story