Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പ് സബ് ജയിൽ ...

കൂത്തുപറമ്പ് സബ് ജയിൽ ഡി.ജി.പി സന്ദർശിച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: ഉദ്ഘാടനത്തിനൊരുങ്ങിയ കൂത്തുപറമ്പ് സബ്ജയിൽ കെ.പി. മോഹനൻ എം.എൽ.എ, ജയിൽ ഡി.ജി.പി സുധേഷ് കുമാർ എന്നിവർ സന്ദർശിച്ചു. ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ സബ് ജയിലിന്റെ ഉദ്ഘാടനം നിർവഹിക്കും. നിർമാണ പ്രവർത്തനങ്ങളും പെയിന്റിങ്ങും ഉൾപ്പെടെയും ഇതിനകം പൂർത്തിയായിട്ടുണ്ട്​. തടവുകാർക്ക് ആവശ്യമായ സൗകര്യങ്ങളാണ് ഇനി ഒരുക്കേണ്ടത്. അതോടൊപ്പം ഉദ്യോഗസ്ഥരുടെ വിന്യാസവും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എയായ കെ.പി. മോഹനന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ ജയിൽ സന്ദർശിച്ചത്. നഗരസഭ ചെയർപേഴ്സൻ വി. സുജാത, കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ, സി.ഐ വിനു മോഹൻ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. ജയിൽ ഡി.ജി.പി സുധേഷ് കുമാർ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജയിലും പരിസരവും പരിശോധിച്ച ഡി.ജി.പി സുധേഷ് കുമാർ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. വിപുലമായ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കുന്നത്. ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ, സൂപ്രണ്ട് ആർ. സാജൻ, സ്‍പെഷൽ ഓഫിസർ കെ. വിനോദൻ, പി.ടി. സന്തോഷ്, രാജീവൻ കൊട്ടയോടൻ എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിൽ സി.ഐ. ബിനു മോഹൻ എന്നിവരും ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story