Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപള്ളിക്കുന്നിൽ കൂറ്റൻ...

പള്ളിക്കുന്നിൽ കൂറ്റൻ ആൽമരം കടപുഴകി

text_fields
bookmark_border
കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. ഇതോടെ ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. ഇരുഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമർന്നു. ---------- cap ദേശീയപാതയിൽ കണ്ണൂർ പള്ളിക്കുന്ന് ഗവ. വനിത കോളജിനു സമീപം റോഡിലേക്ക് കടപുഴകിയ ആൽമരം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു മുറിച്ചുമാറ്റുന്നു cap മരം കടപുഴകിയതിനെത്തുടർന്ന് ദേശീയപാതയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story