Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:37 AM IST Updated On
date_range 1 Jun 2022 5:37 AM ISTബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
പഴയങ്ങാടി: എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ച നാലരയോടെയാണ് അപകടം. പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മുകാംബികയിൽനിന്ന് വടകരക്ക് വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ മനോജ് കുമാർ, ബസിലുണ്ടായിരുന്ന എം. അജയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെയും കാറിന്റെയും മുൻഭാഗം തകർന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്‌റ്റേഷനിലേക്ക് മാറ്റി. --------------- ചിത്രവിശദീകരണം: പഴയങ്ങാടി-എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം അപകടത്തിൽപെട്ട ബസും കാറും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
