Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:35 AM IST Updated On
date_range 1 Jun 2022 5:35 AM ISTആസ്റ്റര്‍ വളന്റിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സർവിസ് തുടങ്ങി
text_fieldsbookmark_border
കണ്ണൂര്‍: ആസ്റ്റര്‍ വളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കാഫ് ഇവന്റ്സിന്റെയും സഹകരണത്തോടെ ആസ്റ്റർ മിംസ് ആശുപത്രി കണ്ണൂര്‍, കാസർകോട് ജില്ലകളിലെ ഗ്രാമീണർക്കായി സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിന് സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം തുടങ്ങി. പ്രത്യേകം രൂപകൽപന ചെയ്ത അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ച ബസിലാണ് മെഡിക്കല്‍ സേവനങ്ങള്‍ ഒരുക്കിയത്. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. തികച്ചും സൗജന്യമായി പൊതുജനങ്ങൾക്ക് വൈദ്യസഹായം നൽകുന്ന ഇത്തരം സംരംഭങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ആസ്റ്റര്‍ മിംസ് ഡയറക്ടറുമായ എം. സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അക്കാഫ് വൈസ് പ്രസിഡന്റ് ഹാഷിക് തൈക്കണ്ടി പദ്ധതി വിശദീകരിച്ചു. ആസ്റ്റര്‍ കേരള ആൻഡ് ഒമാന്‍ റീജനൽ ഡയറക്ടർ ഫർഹാൻ യാസീൻ, എൻജിനീയര്‍ അബ്ദുൽ റഹിമാന്‍, വി.പി. ഷറഫുദ്ദീന്‍, ഡോ. മുരളിഗോപാല്‍, ഡോ. കെ.എം. സൂരജ്, രഞ്ജിത്ത് കോടോത്ത്, ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍, ആസ്റ്റർ സി.എസ്.ആർ മേധാവി പി.എ. ജലീല്‍, റോട്ടറി ക്ലബ് ഭാരവാഹി സുധാകരന്‍, ആസ്റ്റര്‍ ഡി.പി.എ.എം ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം തുടങ്ങിയവര്‍ സംസാരിച്ചു. ------------------ Picture Caption: aster kannur ആസ്റ്റര്‍ വളന്റിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സർവിസ് പദ്ധതി മന്ത്രി എം.വി. ഗോവിന്ദന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story