Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:33 AM IST Updated On
date_range 1 Jun 2022 5:33 AM ISTപുകയില വിരുദ്ധ ദിനാചരണം
text_fieldsbookmark_border
കടന്നപ്പള്ളി: കുടുംബാരോഗ്യകേന്ദ്രം, ആലക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രം, കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണവും ബോധവത്കരണ റാലിയും നടത്തി. കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. കെ. മനേഷ് ദിനാചരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.വി. കൃഷ്ണൻ ബോധവത്കരണ ക്ലാസെടുത്തു. ചന്തപ്പുരയിലേക്ക് നടന്ന ബോധവത്കരണ റാലിയുടെ ഫ്ലാഗ്ഓഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനൻ നിർവഹിച്ചു. ജെ.എച്ച്.ഐ എം.വി. പ്രദീപൻ, ജെ.എച്ച്.ഐ ശ്രീജേഷ് ശ്രീവിജയ്, എസ്.പി.സി സി.പി.ഒ ലതീഷ് പുതിയത്ത്, ഡി.ഐ. പ്രസേനൻ, പി.ടിഎ. പ്രസിഡന്റ് മനോജ് കൈപ്രത്ത്, ഗാർഡിയൻ പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story