Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:43 AM IST Updated On
date_range 31 May 2022 5:43 AM ISTചെമ്പ്രയിൽ വീടുകൾക്കു മുന്നിൽ റീത്ത്
text_fieldsbookmark_border
തലശ്ശേരി: ചെമ്പ്രയിൽ വീടുകൾക്ക് മുന്നിൽ റീത്ത്‌വെച്ച് സാമൂഹിക വിരുദ്ധരുടെ ഭീഷണി. സർക്കാർ ജീവനക്കാരുടെ സംഘടന നേതാവും സാമൂഹിക പ്രവർത്തകനുമായ അമൃതത്തിൽ ഇ.വി. രാമചന്ദ്രൻ, ചൈതന്യയിൽ ആർട്ടിസ്‌റ്റ് സന്തോഷ് എന്നിവരുടെ വീടുകൾക്ക് മുന്നിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതീക്ഷ റെസിഡന്റ്‌സ് അസോസിയേഷൻ യോഗത്തിൽ പരസ്യ മദ്യപാനത്തെ രാമചന്ദ്രൻ ചോദ്യം ചെയ്‌തതാണ് വിരോധത്തിന് കാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച പുലർച്ചയാണ് വരാന്തക്ക് മുന്നിൽ റീത്ത് വെച്ചതായി കണ്ടത്. സാമൂഹിക വിരുദ്ധർ കേന്ദ്രീകരിക്കുന്ന പ്രദേശമാണ് ചെമ്പ്ര. കൊലപാതകം, പണം തട്ടിപ്പറി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ ഇവിടെയുള്ളവർ പ്രതികളായിട്ടുണ്ട്. ലഹരിവിൽപനക്കെതിരെ പരാതി നൽകിയതിന് 2018 ജനുവരിയിൽ ഇ.വി. രാമചന്ദ്രന്റെ വീട്ടിൽ നിർത്തിയ സ്‌കൂട്ടർ കേടുവരുത്തിയിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ പ്രതികളായ കേസ് മാഹി കോടതിയിൽ വിചാരണയിലാണ്. ചെമ്പ്ര ആശാരിക്കാവിനടുത്ത പണിതീരാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് മദ്യപാനവും സാമൂഹികവിരുദ്ധ പ്രവർത്തനവുമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story