Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനധികൃത ചെങ്കൽ ഖനനം;...

അനധികൃത ചെങ്കൽ ഖനനം; ലോറികൾ പിടികൂടി

text_fields
bookmark_border
അനധികൃത ചെങ്കൽ ഖനനം; ലോറികൾ പിടികൂടി
cancel
തളിപ്പറമ്പ്: ചുഴലി വില്ലേജില്‍നിന്ന് അനധികൃതമായി ചെങ്കല്‍ ഖനനം നടത്തുകയായിരുന്ന ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും പിടികൂടി. തളിപ്പറമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി. കൃഷ്ണരാജ്, എൽ.എ തഹസിൽദാർ, ആഷിക് തോട്ടേൻ എന്നിവരുടെ നേതൃത്വത്തില്‍ ചുഴലി വില്ലേജ് ഓഫിസര്‍ കെ. അബ്ദുൽ റഷീദാണ് അനധികൃതമായി ഖനനം നടത്തി ചെങ്കല്‍ കടത്തുകയായിരുന്ന ലോറികള്‍ പിടികൂടിയത്. ആറു ലോറികളും രണ്ടു മണ്ണുമാന്തി യന്ത്രങ്ങളുമാണ് പിടികൂടിയത്. മഴക്കാലത്ത് ഖനനം നടത്തുന്നത് തടഞ്ഞ് ആര്‍.ഡി.ഒ നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ചുഴലി വില്ലേജിലെ കൊളത്തൂർ, കിരാത്ത്, ആമ്പോളാൻ പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പിടികൂടിയ ലോറികള്‍ താലൂക്ക് ഓഫിസിലെത്തിച്ച് ജിയോളജി വകുപ്പിന് കൈമാറി. ഒരു മാസത്തിനിടെ അനധികൃതമായി ഖനനം നടത്തി ചെങ്കൽ കടത്തുന്നതിനിടയിൽ 22 വാഹനങ്ങളാണ് അധികൃതർ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story